Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും ബുധനാഴ്ച മുതൽ നൽകും. രണ്ടിനുമായി 1,080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.
അടുത്ത മാസം മൂന്നിനകം പെന്ഷന് വിതരണം പൂര്‍ത്തിയാക്കണം എന്നാണ് ഉത്തരവ്. കഴിഞ്ഞ മേയ് മാസത്തെ പെന്ഷന് വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്ഷന് വിതരണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
കര്‍ഷക തൊഴിലാളി പെന്ഷന്, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്ഷന്, ഭിന്നശേഷി പെന്ഷന്, അവിവാഹിതകള്‍ക്കുള്ള പെന്ഷന്, വിധവാ പെന്ഷന് എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്ഷന് ലഭിക്കുക.
Kerala
തിരുവനന്തപുരം: ഇന്ദിരാ ഗാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം ഒറ്റയടിക്കു സംസ്ഥാനത്തു നടപ്പാക്കിയേക്കില്ല.
യുഡിഎഫ് സർക്കാരിന്റെ അഞ്ചു വർഷം കൊണ്ട് ഘട്ടംഘട്ടമായി വിവിധ ബജറ്റുകളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.
നിലവിൽ 2,000 രൂപയാണ് ക്ഷേമപെൻഷനായി നൽകുന്നത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലാണ് ക്ഷേമപെൻഷനിൽ വലിയ വർധന വരുത്തിയത്. ഇതുതന്നെ വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്.
ഒറ്റയടിക്ക് ക്ഷേമപെൻഷൻ തുക ഉയർത്തിയാൽ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സംസ്ഥാനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്നാണ് ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചു വർഷത്തിനകം ഘട്ടംഘട്ടമായി പെൻഷൻ തുക ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.
ക്ഷേമപെൻഷനുകൾ എല്ലാമാസവും കൃത്യമായി കുടിശികയില്ലാതെ കൊടുക്കുന്നതിനാകും മുൻതൂക്കം നൽകുക. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്തതു പോലെ അവസാനഘട്ടത്തിൽ പെൻഷൻ തുക ഉയർത്തുന്നതിനു പകരം സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് ആനുപാതികമായി പലഘട്ടങ്ങളിലായി ഉയർത്തുന്നതാണ് ആലോചനയിലുള്ളത്.
Kerala
പുൽപറ്റ: മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപ്പറമ്പിൽ ചട്ടം ലംഘിച്ച് ക്ഷേമ പെൻഷൻ വിതരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പണം നൽകിയതെന്നും പെൻഷൻ വിതരണം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് ആരോപണം.
പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്. വിതരണം ചെയ്യാൻ ഉദ്ദേശിച്ച കെട്ടിടത്തിൽ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വച്ച് വിതരണം ചെയ്തെന്ന് ബാങ്ക് അധികൃതർ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം യുഡിഎഫ് ഓഫീസ് അല്ലെന്നും വിശദീകരണം.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പുൽപറ്റ പഞ്ചായത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പെൻഷൻ വിതരണം ഉണ്ടാവുമെന്നും അർഹരായവർ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു. തുടർന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പെൻഷൻ വിതരണം നടന്നത്.
Kerala
തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്.
നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. 62 ലക്ഷത്തോളം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും.
മറ്റുള്ളവർക്ക് ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
Kerala
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നു വകുപ്പിനു നിർദേശം നൽകി.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവർ അത് ഹാജരാക്കണമെന്നു കാട്ടി 2025 മേയിൽ സർക്കാർ നിർദേശം നൽകിയിരുന്നു.
62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്.
2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്കു വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് നീട്ടിയത്.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.
ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.
Kerala
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാജനം ചരിത്രപരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി ദാരിദ്ര്യ നിർമാർജനത്തിനാകും സർക്കാരിന്റെ ഉന്നമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടെന്നു പ്രതിപക്ഷമോ വിമർശനം ഉന്നയിച്ച ചിന്തകരോ കണ്ടെത്തിയാൽ അവരേയും അതിദാരിദ്ര്യമുക്തരാക്കാൻ നടപടി സ്വീകരിക്കും. യുഡിഎഫും കോണ്‍ഗ്രസും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ നാലര വർഷമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായിട്ടും പ്രതിപക്ഷ നേതാവും പ്രതിപക്ഷവും എന്തുകൊണ്ട് ഇതുവരെ ഇതൊന്നും കണ്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2020ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചേരികൾ കാണാതിരിക്കാൻ വൻമതിൽ കെട്ടി വേർതിരിച്ചവരാണ് അവിടുത്തെ ബിജെപി ഭരണകൂടം. ഇവിടെ അത്തരം നടപടികളൊന്നും നടന്നിട്ടില്ല. എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷൻ 1000 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, അതിനു മുകളിൽ തുക ഉയർത്തി. കേരളത്തിനുള്ള സാന്പത്തിക ഉപരോധം കേന്ദ്രം അവസാനിപ്പിച്ച് തുക നൽകിയാൽ പ്രഖ്യാപിച്ച 2500 മാത്രമല്ല അതിനു മുകളിൽ 3,000 രൂപ വീതം പെൻഷൻ നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കുടിശിക അടക്കം സാമൂഹിക സുരക്ഷാ- ക്ഷേമ പെൻഷൻ ഇനത്തിൽ 3600 രൂപ ഈ മാസം ലഭിക്കും.
സർക്കാർ ജീവനക്കാരുടെ ഡിഎ വർധനയും ഈ മാസം മുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. നാലു ശതമാനം ഡിഎയാണ് ജീവനക്കാർക്ക് അധികമായി ലഭിക്കുക. പെൻഷൻകാർക്ക് ക്ഷാമാശ്വാസം ഇനത്തിലും നാലു ശതമാനം അധികമായി ലഭിക്കും.
സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ ഈ മാസം തന്നെ വിതരണം തുടങ്ങും. അതിനൊപ്പം നേരത്തെ ഉണ്ടായിരുന്ന പെൻഷൻ കുടിശികയിൽ ഉൾപ്പെടുന്ന 1600 രൂപയും നൽകും.
Kerala
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ തിങ്കളാഴ്ച വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.
ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
Kerala
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്ഷന് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.